Announcements, milestones and highlights from across the centenary celebrations.

കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് സമസ്ത സെന്റർ കേന്ദ്രീകരിച്ചാണ് സെന്റിനറി കർമപദ്ധതികൾ നടന്നു വന്നിരുന്നത്. സ്വാഗതസംഘം ആസ്ഥാനമായി കൊളപ്പുറത്ത് കാര്യാലയം തുറന്നതോടെ ഇനി സമ്മേളന നഗരി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകും.


സമസ്തയുടെ സാമൂഹിക സാംസ്കാരിക സേവനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ കേരളീയ സമൂഹത്തിന് ദിശ നിർണയിച്ച ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി മുഴുവൻ മനുഷ്യരിലേക്കും സമസ്തയുടെ സന്ദേശം എത്തിക്കുന്നതിനായുള്ളതാണ്.




സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയുമാണ് ഇസ്സ കോഡ് ആശയ സഞ്ചാരങ്ങൾ. സെക്ടറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പ്രത്യേക യൂണിഫോം ധരിച്ചാണ് റാലിയിൽ പങ്കെടുക്കുന്നത്. സംസ്ഥാന വ്യാപകമായി 25,000 പേരടങ്ങുന്ന 'സെന്റിനറി ഇസ്സ കോഡ്' വിംഗിനാണ് എസ് എസ് എഫ് രൂപം നൽകിയിട്ടുള്ളത്. സെക്ടറുകളിൽ 33 അംഗങ്ങൾ വീതമുള്ള സംഘങ്ങളായും ഡിവിഷൻ ഹെഡുകളുടെയും ജില്ലാ പ്രൈം, രണ്ട് ചീഫുമാരുടെയും നേതൃത്വത്തിൽ കൃത്യമായ പരിശീലനങ്ങളും പഠനങ്ങളും മാർച്ചുകളും പൂർത്തിയാക്കിയാണ് റാലിക്കൊരുങ്ങുന്നത്.

സമസ്ത സെൻ്റിനറി സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം 'നാഷണൽ മിഷന്' തുടക്കം കുറിക്കുകയുമാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സമ്മേളന പ്രതിനിധി രജിസ്ട്രേഷൻ നടപടികൾക്കും തുടക്കമായി. പഞ്ചാബിലെ സർഹിന്ദിൽ നടന്ന സ്റ്റേറ്റ് ഉലമാ-ഉമറാ ലീഡേഴ്സ് മീറ്റിൽ സൂഫി അസ്ലം നഖ്ഷബന്ദി അധ്യക്ഷത വഹിച്ചു. സയ്യിദ് ആമിർ ലുധിയാന, ഡോ. ഇഫ്തിഖാർ കരട്, മുഹമ്മദ് ഹസൻ കോക്ര പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രായോഗികവും സുസ്ഥിരവുമായ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുസ്ലിം സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് സേവനം ചെയ്യാനും, മധ്യവർത്തി നിലപാടുകൾ ഉറപ്പുവരുത്താനും, ആധുനിക കാലത്തെ വൈജ്ഞാനിക ഫത്വ വെല്ലുവിളികളെ നേരിടുന്നതിന് പക്വമായ മതപ്രഭാഷണങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളീയ മുസ്ലിംകൾ പണ്ഡിതരെ പിന്തുടർന്നു ജീവിക്കുന്നവരാണ്. വൈകാരികമായ ഇടപെടലുകളിലൂടെ സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാതെ സമുദായത്തെ സംയമനത്തിന്റെ വഴിയിൽ ഉറപ്പിച്ചുനിർത്തിയ പാരമ്പര്യമാണ് പണ്ഡിതർ പിന്തുടർന്നത്. ആ പാരമ്പര്യവും പൈതൃകവും തന്നെയാണ് ഇപ്പോഴും മതപണ്ഡിതരെ മുന്നോട്ടുനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്ലിംകളുടെ അസ്ഥിത്വം ഇക്കാലം വരെ സംരക്ഷിച്ചതും മതപണ്ഡിതരാണ്. ഗഹനമായ പഠനങ്ങൾ നടത്തിയവരും പൂർവികപാതയിലൂടെ സഞ്ചരിച്ചവരുമാണവർ. മതകാര്യങ്ങൾ അവധാനപൂർവം നോക്കിക്കാണുന്നതു കൊണ്ടുതന്നെ പണ്ഡിതർക്ക്, അവരുടെ പ്രസ്താവനകളെ തിരുത്തേണ്ടി വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങൾ കേവലമൊരു സമ്മേളനത്തിനപ്പുറം കേരളത്തിന്റെ സാമൂഹിക സംസ്കാരത്തിൽ പുതിയൊരധ്യായം കുറിക്കുകയാണ്. കേരളീയ സമൂഹത്തിന് ദിശാബോധം നൽകിയ ഈ ആധികാരിക പണ്ഡിതസഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സമഗ്രവും വൈവിധ്യപൂർണ്ണവുമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കും. 'സമസ്ത: 100 പ്രകാശവർഷങ്ങൾ' എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക. കോട്ടക്കൽ ബഹ്റുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.
.jpg.jpeg&w=1920&q=75)
ഈ വർഷം സമസ്ത:സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സാന്ത്വന ജീവ കാരുണ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ മെഗാ മംഗല്യം. 2014-ൽ 114 ജോടികളുമായി തുടങ്ങിയ ഈ വിവാഹ സംഗമത്തിലൂടെ ഇതിനകം രണ്ടായിരത്തോളം യുവതി യുവാക്കളാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.2015, 2017, 2019, 2023 വർഷങ്ങളിലും മെഗാ സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്ത: സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആദരിച്ചു.