കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ആത്മ സംസ്കരണ സമ്മേളനങ്ങളുമായി സമസ്ത. ലഹരി, ദൂർത്ത്, അക്രമവാസന, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി സമൂഹവ്യാപനം നേടുന്ന തിന്മകൾക്കെതിരെ ജനകീയ ബോധവത്കരണമാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. സമൂഹത്തെ സമഗ്രമായി ലക്ഷ്യം വെച്ചുള്ള ജനകീയ ക്യാമ്പയിനായി സമ്മേളനം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും സംഘടിപ്പിക്കുന്നതിനോടൊപ്പം കേരളത്തിൽ 630 കേന്ദ്രങ്ങളിൽ തസ്കിയ കോൺഫ്രൻസ് എന്ന പേരിൽ ആത്മസംസ്കരണ സമ്മേളനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മതബോധത്തിന്റെ കുറവും വിപണി ഉയർത്തുന്ന അന്ധമായ അനുകരണ ഭ്രമവും നിമിത്തമാണ് വിശ്വസികൾക്കിടയിൽ പോലും അധാർമിക പ്രവണതകൾ കണ്ടു വരുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് രാജ്യത്തിനകത്തും പുറത്തും തസ്കിയ സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്ന് സമസ്ത തീരുമാനിക്കുന്നത്.




