ചെമ്മാട്: 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദീഹറമൈനിൽ വെച്ച് നടക്കുന്ന സമസ്ത സെന്റിനറിയുടെ വിപുലമായ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രവർത്തക സംഗമത്തിലാണ് സെൻ്റിനറി സമ്മേളനത്തിൻ്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചത്. അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പ്രഖ്യാപന സംഗമത്തിൽ റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എപി. അബൂബക്കർ മുസ്ലിയാർ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ സംസാരിച്ചു.
സുപ്രീം കൗൺസിൽ, സ്റ്റിയറിങ് കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ മൂന്ന് വിഭാഗങ്ങളായിട്ടാണ് വിപുലീകൃത സ്വാഗതസംഘം രൂപീകരിച്ചത്. സുപ്രീം കൗൺസിൽ ചെയർമാനായി റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്ലിയാർ, ജനറൽ കൺവീനറായി സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, കൺവീനറായി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരിയേയും അംഗങ്ങളായി താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മ മുസ്ലിയാർ, പിഎ ഹൈദ്രോസ് മുസ്ലിയാർ കൊല്ലം, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, കെപി മുഹമ്മദ് മുസ്ലിയാർ കൊമ്പം, പി ഹസൻ മുസ്ലിയാർ വയനാട്, പിവി മൊയ്തീൻകുട്ടി മുസ്ലിയാർ താഴപ്ര, പി ഹംസ മുസ്ലിയാർ മഞ്ഞപ്പറ്റ, അബൂബക്കർ മുസ്ലിയാർ വെന്മേനാട്, അബ്ദുറഹ്മാൻ ബാവ മുസ്ലിയാർ കോടമ്പുഴ, അബ്ദുല്ല മുസ്ലിയാർ താനാളൂർ, എപി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ പുറക്കാട്, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി കർണാടക തുടങ്ങിയവരെ തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായി സയ്യിദ് അലി ബാഫഖി തങ്ങൾ, കൺവീനറായി എംഎൻ കുഞ്ഞഹമ്മദ് ഹാജി, അംഗങ്ങളായി സയ്യിദ് ഹുസൈൻ ശിഹാബ് തിരൂർക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് മുത്തു കോയ തങ്ങൾ എളങ്കൂർ, സയ്യിദ് ഹസൻ അഹ്ദൽ കാസർഗോഡ്, സയ്യിദ് അസ്ലം ജിഫ്രി കണ്ണൂർ, സയ്യിദ് ഇമ്പിച്ചി കോയ ബുഖാരി, കൊയിലാണ്ടി
സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് കെകെ എസ് പെരിന്തൽമണ്ണ, സയ്യിദ് ചെറുകോയ ജമല്ലുല്ലൈല്ലി കൂരിയാട്, ഒ.കെ അബ്ദുറഷീദ് മുസ്ലിയാർ ഒതുക്കുങ്ങൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുല്ല അഹ്സനി ചെങ്ങാനി, എ ത്വാഹ മുസ്ലിയാർ കായംകുളം, അബ്ദുറഹ്മാൻ മുസ്ലിയാർ പരിയാരം, കെ പി അബൂബക്കർ മൗലവി പട്ടുവം, ഹുസൈൻ സഅദി കെ സി റോഡ്, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബൂബക്കർ ഹാജി ചെറുവണ്ണൂർ, അഡ്വ. എകെ ഇസ്മായിൽ വഫ, മോണു ഹാജി കണച്ചൂർ, എംഎൻ അബ്ദുറശീദ് ഹാജി തിരൂരങ്ങാടി, ഡോ. അബ്ദുദുൽ കരീം വെങ്കിടങ്ങ്, ഡോ. അഹ്മദ് കോയ ചെമ്മാട്, ചെറീത് ഹാജി കൂരിയാട്, ഇനായത്തുല്ല ഹാജി കോയമ്പത്തൂർ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായി കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ജനറൽ കൺവീനറായി പേരോട് അബ്ദുറഹ്മാൻ സഖാഫി, ഫിനാൻസ് കൺവീനറായി കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, കോ-ഓഡിനേറ്ററായി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, വൈസ് ചെയർമാനായി സി മുഹമ്മദ് ഫൈസി അംഗങ്ങളായി സയ്യിദ് മുനീർ തങ്ങൾ, എപി അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുല്ല കുഞ്ഞി ഏനപ്പോയ, ഡോ.മൻസൂർ ഹാജി ചെന്നൈ, ഡോ.മുഹമ്മദ് ഖാസിം തൃശ്ശൂർ, ഹനീഫ ഹാജി ഉള്ളാൾ, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, പ്രൊഫ. കെ എംഎ റഹീം തുടങ്ങിയവരെയും കൺവീനർമായി പൊന്മള മൊയ്തീൻകുട്ടി ബാഖവി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റഹ്മതുല്ല സഖാഫി എളമരം, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. അബൂബക്കർ വളാഞ്ചേരി തിരഞ്ഞെടുത്തു. ബ്ലോക്ക് കോ-ഓഡിനേറ്റർമാരായി അബ്ദുൽ മജീദ് കക്കാട്, മുഹമ്മദ് പറവൂർ, മുസ്തഫ മാസ്റ്റർ കോഡൂർ, മുഹമ്മദ് സ്വാദിഖ് വെളിമുക്ക് എന്നിവരെയും തിരഞ്ഞെടുത്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങൾ കേവലമൊരു സമ്മേളനത്തിനപ്പുറം കേരളത്തിന്റെ സാമൂഹിക സംസ്കാരത്തിൽ പുതിയൊരധ്യായം കുറിക്കുകയാണ്. കേരളീയ സമൂഹത്തിന് ദിശാബോധം നൽകിയ ഈ ആധികാരിക പണ്ഡിതസഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സമഗ്രവും വൈവിധ്യപൂർണ്ണവുമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
പ്രസ്ഥാന നേതാക്കളും പ്രവർത്തകരും ഒരുപോലെ ചരിത്രനിമിഷത്തിന്റെ ഭാഗമാകാനുള്ള ആവേശത്തിലാണ്. വിദേശ പ്രതിനിധികൾക്ക് പുറമെ പ്രമുഖ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും സംഗമത്തിൽ സംബന്ധിക്കും. സമൂഹത്തിലെ നാനാതുറകളിലുള്ള ലക്ഷക്കണക്കിന് ആളുകളെ പങ്കാളികളാക്കിക്കൊണ്ട് വൈവിധ്യമാർന്ന പ്രചാരണ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. കേരളത്തിന് പുതിയൊരു സമ്മേളന സംസ്കാരം സമ്മാനിച്ചുകൊണ്ടാണ് സമസ്ത സെന്റിനറി ഒരുക്കങ്ങൾ മുന്നേറുന്നത്.




