സമസ്‌ത: സെന്റിനറി ദേശീയ പര്യടനം; ഈസ്റ്റ് സോൺ പര്യടനം പൂർത്തിയായി

പാറ്റ്ന | സമസ്ത സെന്റിനറിയുടെ ഭാഗമായി നടത്തുന്ന ദേശീയ പര്യടനത്തിൻ്റെ രണ്ടാം ഘട്ടത്തിന് സമാപ്‌തിയായി. ബീഹാറിലെ ദർബംഗയിൽ മുഫ്തി റൈഹാൻ അൻജൂം മിസ്ബാഹിയുടെ അദ്ധ്യക്ഷതയിൽ സമസ്ത: കേന്ദ്ര മുശാവറ അംഗം ഡോ. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ പര്യടനം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത് സെക്രട്ടറി മുസ്ത്വഫ മാസ്റ്റർ കോഡൂർ, എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ സി.പി ഉബൈദുള്ള സഖാഫി നേതൃത്വം നൽകി.

വിവിധ കേന്ദ്രങ്ങളിൽ ഫഖീഹുൽ ഖമർ സഖാഫി, ദർബംഗ ചീഫ് ഖാളി മുഫ്തി ഫൈസാൻ റഹ്‌മാൻ അസ്ഹരി, മൗലാന ജമാൽ അഹ്‌മദ്, മൗലാന റസ ഫാറൂഖി (ദർബംഗ), മുഫ്തി മുഹമ്മദ് ഫിറോസ് ആലം മിസ്ബാഹി, ത്വൈബ ഗാർഡൻ ജോയിന്റ് ഡയറക്ടർ ശരീഫ് നൂറാനി, മുഫ്തി ഗുൽസാർ അലി, മുഫ്തി സമീഉള്ള സഖാഫി, മുഫ്തി യൂസഫ്, സയ്യിദ് ദുൽഫുഖാർ ബറകാത്തി, മുഹമ്മദ് ഇബ്രാഹിം സഖാഫി (കൊൽക്കത്ത), മൗലാന അഹ്മദ് റസാ മിസ്ബാഹി, ഹാഫിസ് മുഹമ്മദ് സാജിദ് റസാ, മൗലാന ഫിർദൗസ് മിസ്ബാഹി, മൗലാന ഖമറുദ്ദീൻ മിസ്ബാഹി, മുഫ്തി ഹസ്സാൻ റസാ മിസ്ബാഹി, മൗലാന ഗുലാം മുഹമ്മദ് മിസ്ബാഹി, മൗലാന അഹ്മദ് റസാ ഉവൈസി, ജനാബ് തഹ്സീൻ റസാ ചിശ്തി, ശരീഫ് നൂറാനി (മാജിഖണ്ഡ) സംബന്ധിച്ചു.

ഒറീസയിലെ കട്ടക്കിൽ നടന്ന സമാപന സംഗമം മുഫ്തി മുഹമ്മദ് താഹിർ രിസായുടെ അദ്ധ്യക്ഷതയിൽ മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. മൗലാന ഷംസാദ് ആലം മിസ്ബാഹി, മൗലാന ആസിഫ് സഖാഫി, സയ്യിദ് ഷഹാബുദ്ദീൻ സഖാഫി, മൗലാന ഷാഹിദീൻ മിസ്ബാഹി സഖാഫി പ്രസംഗിച്ചു.